Saudi: ഇന്തോനേഷ്യന്‍ യാത്രയ്ക്കുള്ള വിലക്ക് നീക്കി സൗദി

സൗദി(Saudi) പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നായിരുന്നു രാജ്യത്തിന്റെ വിശദീകരണം. സൗദിയില്‍ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

UAE: യുഎഇയില്‍ 5 പേർക്ക്കൂടി കുരങ്ങുപനി

യുഎഇ(UAE)യില്‍ ചൊവ്വാഴ്ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. യുഎഇയിലെ ആശുപത്രികളില്‍ കുരങ്ങുപനി(MONKEY POX) ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ സുഖം പ്രാപിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രോഗബാധിതര്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News