Pinarayi Vijayan: അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം ഏറ്റ സ്ഥലത്ത് പുതിയ സബ് ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം ഏറ്റ സ്ഥലത്ത് ആധുനിക സൗകര്യങ്ങളുടെയുള്ള സബ് ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പഴയ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനും ബ്രിട്ടീഷുകാര്‍ പണിത ജയില്‍മുറികളും ഉപയോഗപ്പെടുത്തിയാണ് സബ് ജയില്‍ കെട്ടിടം പണിതത്. പൊലീസ് സ്റ്റേഷനില്‍ സമ്മേളനം നടത്തിയതും ലോക്കപ്പ് അനുഭവങ്ങളും പങ്കുവച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് എം എല്‍ എ ആയിരുന്ന പിണറായി വിജയന് ക്രൂരമായ പൊലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ സ്റ്റേഷന്‍ നിലനിന്നിരുന്ന സ്ഥലത്ത് കൂത്തുപറമ്പ് സബ്ജയില്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്കപ്പ് ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

പൊലീസ് സ്റ്റേഷനില്‍ വച്ച് സമ്മേളനം നടത്തിയ സംഭവവും മുഖ്യമന്ത്രി അനുസ്മരിച്ചു. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ജയില്‍ മുറികളും പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയില്‍ നിര്‍മിച്ചത്.പഴയ സബ്ജയില്‍ 3.30 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് സ്പെഷ്യല്‍ സബ്ജയിലാക്കിയത്. 50 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതികളില്‍ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാന്‍ഡ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here