സ്വപ്ന സുരേഷ്(swapna suesh) തന്നെ കണ്ടിരുന്നുവെന്ന് തുറന്നു സമ്മതിച്ച് പിസി ജോർജ്(pc george). ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ജോർജിന്റെ തുറന്നുപറച്ചിൽ.
സ്വപ്ന തനിക്ക് പരാതി എഴുതിത്തന്നുവെന്നും പിസി ജോർജ് പറഞ്ഞു. ഗൂഢാലോചന പൊളിഞ്ഞതിനു പിന്നാലെ നടത്തുന്ന വാർത്ത സമ്മേളനത്തിലാണ് ജോർജ് തുറന്നുപറച്ചിൽ നടത്തുന്നത്.
അതേസമയം, പി സി ജോർജ് തന്നെ ബന്ധപ്പടാൻ ശ്രമിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. പി സി ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
EP Jayarajan: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപി: ഇപി ജയരാജന്‍
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്.
മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. ഇതിന് പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിച്ചു.
ഇതുസംബന്ധിച്ച് സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.