Gyanvapi: ഗ്യാന്‍വാപി കേസ്; വാരാണസി ജഡ്ജിക്ക് ഭീഷണിക്കത്ത്

ഗ്യാന്‍വാപി കേസ്(Gyanvapi Case) പരിഗണിച്ച ജഡ്ജി രവികൂമാര്‍ ദിവാകറിന് വധഭീഷണി. ഇസാളാമിക് അഘാസ് മൂവ്മെന്റ് എന്ന സംഘടനയാണ് ഭീഷണി സന്ദേശം അയച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാതലത്തില്‍ ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി. ഇസ്ലാമിക് അഘാസ് മൂവ്‌മെന്റ് അദ്ധ്യക്ഷന്‍ ഖാസിഫ് അഹമ്മദ് സിദ്ദിഖിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഗ്യാന്‍ വ്യാപി മസ്ജിദില്‍(gyanvapi masjid) വീഡിയോ ഗ്രാഫിക് സര്‍വ്വെയ്ക്ക് അനുമതി നല്‍കിയ ജഡ്ജിയാണ് രവികുമാര്‍. ഭീഷണി സന്ദേശത്തില്‍ വാരാണസി പൊലീസ്(police) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Al qaeda: പ്രവാചക നിന്ദ; ഇന്ത്യക്കെതിരെ അല്‍ ഖ്വയ്ദ; നാല് സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി

ബിജെപി(bjp) നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ(al qaeda)യും രംഗത്തെത്തി. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും.

പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നു. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതല ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ.

ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ ഇറാഖ്, ലിബിയ, പാകിസ്താന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും വിവാദ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News