പാരാസെറ്റമോള്‍ ഉള്‍പ്പെടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ 16 മരുന്നുകള്‍ വാങ്ങാം

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലൈസന്‍സുള്ള കടകളില്‍നിന്ന് (ഓവര്‍ ദ് കൗണ്ടര്‍- ഒടിസി) 16 മരുന്ന് വാങ്ങാന്‍ അനുമതി. ഇതിനായി പാരസെറ്റമോള്‍(paracetamol) 500എംജി അടക്കമുള്ള മരുന്നുകളെ ‘ഷെഡ്യൂള്‍ കെ’യില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ചില മൗത്ത് വാഷുകള്‍, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകള്‍, ക്രീം രൂപത്തിലുള്ള വേദനസംഹാരികള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക. അണുബാധയ്ക്കെതിരെ നല്‍കുന്ന പോവിഡോണ്‍ അയോഡിന്‍, മൗത്ത് വാഷായി ഉപയോഗിക്കുന്ന ക്ലോറെക്സിഡൈന്‍, ഫംഗസ് ബാധയ്ക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോള്‍ തുടങ്ങി വിവിധ മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ ആലോചിക്കുന്നത്. ഇതിനായി, 1945ലെ ഡ്രഗ്സ് റെഗുലേഷന്‍ ആക്ടില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ചുദിവസംവരെ ചികിത്സ ആവശ്യമുള്ള മരുന്നുകള്‍മാത്രമേ ഇത്തരത്തില്‍ വാങ്ങാകൂ. രോഗിയുടെ വിവരം നല്‍കണം. അഞ്ചു ദിവസംകൊണ്ട് ഭേദമായില്ലെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം. മെയ് 27ന് കരട് നിര്‍ദേശം പുറത്തിറക്കിയിരുന്നു. വൈകാതെ കൂടുതല്‍ മരുന്നുകള്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News