Vigilance: സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്; കസ്റ്റഡിയിലുടുത്തിട്ടില്ല

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന സ്വപ്നയുടെ വാദം തെറ്റ്. പാലക്കാട് വിജിലന്‍സ്(vigilance) യൂണിറ്റാണ് സരിത്തിനെ കൊണ്ടുപോയത്.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് കൊണ്ടു പോയിരിക്കുന്നത്. സരിത്ത് ഇപ്പോൾ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലന്‍സ് വ്യക്തമാക്കി.

പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 ആണ് ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്നത്. സരിത്തിനെ ഒരു സംഘം തട്ടികൊണ്ടുപോയെന്ന സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News