AAP: ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി യൂണിറ്റ് പിരിച്ചു വിട്ടു

ഗുജറാത്തിലെ(Gujarat) ആം ആദ്മി പാര്‍ട്ടി(AAP) യൂണിറ്റ് പിരിച്ചു വിട്ടു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആം ആദ്മി പാര്‍ട്ടി യൂണിറ്റ് പിരിച്ചു വിട്ടത്. പുതിയ സംസ്ഥാന യൂണിറ്റ് ഉടന്‍ രൂപീകരിക്കുമെന്നും ആം അദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ നടത്തുന്നത്. പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും ഭരണം പിടിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനീഷ് സിസോഡിയയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Gyanvapi: ഗ്യാന്‍വാപി കേസ്; വാരാണസി ജഡ്ജിക്ക് ഭീഷണിക്കത്ത്

ഗ്യാന്‍വാപി കേസ്(Gyanvapi Case) പരിഗണിച്ച ജഡ്ജി രവികൂമാര്‍ ദിവാകറിന് വധഭീഷണി. ഇസാളാമിക് അഘാസ് മൂവ്മെന്റ് എന്ന സംഘടനയാണ് ഭീഷണി സന്ദേശം അയച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാതലത്തില്‍ ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി. ഇസ്ലാമിക് അഘാസ് മൂവ്‌മെന്റ് അദ്ധ്യക്ഷന്‍ ഖാസിഫ് അഹമ്മദ് സിദ്ദിഖിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഗ്യാന്‍ വ്യാപി മസ്ജിദില്‍(gyanvapi masjid) വീഡിയോ ഗ്രാഫിക് സര്‍വ്വെയ്ക്ക് അനുമതി നല്‍കിയ ജഡ്ജിയാണ് രവികുമാര്‍. ഭീഷണി സന്ദേശത്തില്‍ വാരാണസി പൊലീസ്(police) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News