ചേട്ടൻ ഒരേ പൊളി … വേറെ ലെവൽ, ലുലു മാളിൽ പുതിയ നൃത്തവുമായി അമല്‍, വീഡിയോ വൈറൽ

വീണ്ടും അടിപൊളി നൃത്തവുമായി അമല്‍ ജോണ്‍ എത്തി കഴിഞ്ഞു. ഇത്തവണ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റി സിനിമയായ ഛോട്ടാമുംബൈയിലെ ‘ചെട്ടികുളങ്ങര ഭരണി നാളില്‍’ എന്ന ഗാനത്തിനാണ് അമല്‍ ചുവട് വെച്ചത്. കൊച്ചിയിലെ ലുലു മാളാണ് ഈ പ്രാവശ്യം അമല്‍ തിരഞ്ഞെടുത്ത ലോക്കേഷന്‍. മാളിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെ വ്യത്യസ്തമായ നൃത്ത ചുവടുകളുമായി ആളുകളെ ചിരിപ്പിക്കുകയാണ് ഈ യുവാവ്.

പറവൂർ ബസ് സ്റ്റാൻഡിൽ നിന്നവതരിപ്പിച്ച കഴിഞ്ഞ വീഡിയോ വൈറലായതോടെ എന്തായാലും അമലിനെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ തെളിവാണ് കാണികളും അമലിനൊപ്പം നൃത്തം ചെയ്യുന്നത്. ഇത്തവണത്തെ വീഡിയോയില്‍ അമലിനൊപ്പം ഒരു സിനിമ താരവും ചുവടുവയ്ക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനാണ് അമലിന് പിന്തുണയുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാള്‍ സന്ദര്‍ശനത്തിന് എത്തിയ താരം അമലിന്റെ വീഡിയോ ചിത്രീകരണം കണ്ടതോടെ അമലിനൊപ്പം കൂടുകയായിരുന്നു.

ചെട്ടികുളങ്ങര ഗാനത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരിക്കുന്ന അതേ വേഷത്തിലാണ് അമലും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചുവന്ന ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. ജയന്റെ ഓര്‍മകള്‍ നല്‍കുന്ന ഗാനം കൂടിയാണിത്. മാളിലെ ഫുഡ് കോര്‍ട്ടിലും ഗെയിം എരിയയിലുമൊക്കെയാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വീഡിയോയില്‍ ബസിനുള്ളില്‍ നിന്നാണ് ചാടി വരുന്നതെങ്കില്‍ ഈ വീഡിയോയില്‍ മാളിന്റെ പടികെട്ടില്‍ നിന്ന് ചാടി വീണാണ് നൃത്തം ആരംഭിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് അമല്‍ ചിത്രീകരിച്ച നൃത്തം മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊതുയിടത്തില്‍ ഒരു മടിയും കൂടാതെ വ്യത്യസ്തമായ ചുവടുകള്‍വെച്ച അമലിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമായിരുന്നു. അമലിന്റെ ആത്മവിശ്വാസത്തെയാണ് എല്ലാവരും പ്രശംസിച്ചത്. വളരെ സിമ്പിളായിട്ടുള്ള ചുവടുകള്‍ രസകരമായി അവതരിപ്പിച്ചതോടെ ആണ് സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News