Delhi: ദില്ലിയിലെ ജാമിയ നഗറില്‍ വന്‍ തീപിടിത്തം

ദില്ലിയിലെ(Delhi) ജാമിയ നഗറില്‍(Jamiya Nagar) വന്‍ തീപിടിത്തം. ജാമിയ നഗറിലെ ഇലക്ട്രിക് മോട്ടോര്‍ പാര്‍ക്കിംഗിലാണ് തീപിടിത്തം നടന്നത്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 100 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദില്ലി അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 10 കാറുകളും, 80 ഇ റിക്ഷകളുമാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏഴ് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ച് വരുകയാണെന്ന് ദില്ലി ഫയര്‍ സര്‍വ്വീസ് അറിയിച്ചു.

covid: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു

രാജ്യത്ത്(India) കൊവിഡ്(Covid) കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 41% കേസുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചിന് ശേഷം ആദ്യമായാണ് കൊവിഡ് കണക്കുകള്‍ അയ്യായിരത്തിന് മുകളില്‍ എത്തുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1,242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 450 പേര്‍ക്കും തമിഴ്നാട്ടില്‍ 144 പേര്‍ക്കും ഗുജറാത്തില്‍ 72 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 2,271 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14.9 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതില്‍ 3.15 ലക്ഷവും ബൂസ്റ്റര്‍ ഡോസായിരുന്നു. 12 വയസിനും 14 വയസിനും മധ്യേ പ്രായമുള്ള നാല് ലക്ഷം കുട്ടികള്‍ക്കും വാക്സിന്‍ ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News