Pinarayi Vijayan: പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെ; സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ല: മുഖ്യമന്ത്രി

പ്രചാരണങ്ങൾ അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സർക്കാറിൻ്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ ജനങ്ങൾ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ സർക്കാരാണ്. ഞങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ്’, മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കടുത്ത ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളെ അകറ്റി നിർത്താനും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

K T Jaleel: സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന: വ്യാജ ആരോപണത്തിനെതിരെ പരാതിയുമായി കെ ടി ജലീല്‍

സ്വപ്‌നയുടെ വ്യാജ ആരോപണങ്ങള്‍ക്കെതിരെ പരാതിയുമായി ജലീല്‍. കെ ടി ജലീല്‍ പൊലീസില്‍ പരാതി നല്‍കി. നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമമെന്നും ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്‌ന നടത്തിയിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല, ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here