
6 മാസത്തിനിടെ കോടികണക്കിന് രൂപയുടെ ലഹരിമരുന്നാണ് ഗുജറാത്ത്(Gujarat) തുറമുഖത്ത് നിന്നും പിടിച്ചെടുത്തത്. എന്നാല്‍ വന്‍ മയക്കുമരുന്ന് വേട്ടകള്‍ നടന്നിട്ടും അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. മയക്ക് മരുന്ന്(Drugs) കടത്തിനു പുറകിലുള്ള ഉന്നതരെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ശക്തമായി.
ലഹരി കടത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുകയാണ് ഗുജറാത്ത് തുറമുഖം. ഒരു വര്‍ഷത്തിനിടെ കോടിക്കണക്കിനു രൂപയുടെ ലഹരിയാണ് ഗുജറാത്ത് തുറമുഖത്ത് നിന്നും പിടിച്ചിടുത്തത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് നിന്നും പിടിച്ചെടുത്ത 250കോടി രൂപ വിലമതിക്കുന്ന ഹീറോയിന്‍, ഒരു മാസം മുമ്പ് പിടിച്ചെടുത്ത 1500 കോടി വിലമതിപ്പുള്ള ഹീറോയിന്‍, ഫെബ്രുവരി മാസത്തില്‍ പിടിച്ചെടുത്ത അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപയിലധികം വിലവരുന്ന ഹാഷിശും, ഹെറോയിനും ഉള്‍പ്പടെ ഗുജറാത്ത് തീരത്ത് നിന്നും ഈ വര്‍ഷത്തില്‍ മാത്രം കോടികണക്കിന് രൂപയുടെ മയക്ക് മരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്.
അതേസമയം, കോടികളുടെ മയക്ക് മരുന്ന് പിടികൂടിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലന്ന വിമര്‍ശനം ശക്തമാകുകയാണ്. ഷാരുഖ് ഖാന്റെ മകനെതിരെ നടന്ന അന്വേഷണത്തില്‍, ആര്യന്‍ ഖാനെ ഹൈ കോടതി വെറുതെ വിടുകയും, അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ ഇത് വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതും വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുകയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട ഉന്നതരെ അന്വേഷണ സംഘം സംരക്ഷിക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ്, ലഹരി കടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ വ്യക്തമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here