Nayanthara; നയൻസ് -വിക്കി വിവാഹം നാളെ; വൈറലായി വിവാഹ ക്ഷണക്കത്ത്, ആശംസകളുമായി താരങ്ങൾ

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാനിരിക്കുന്ന നയന്‍താരയുടെയും (Nayanthara) വിഘ്നേഷ് ശിവന്‍റെയും (Vignesh Shivan) വിവാഹം. തങ്ങള്‍ക്കിടയിലെ അടുപ്പം ഇരുവരും പരസ്യമാക്കിയ കാലം മുതല്‍ വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകര്‍ക്കിടയിലുണ്ട്.

വിവാഹനിശ്ചയം ഇരുവരും ആരാധകരെ അറിയിച്ചില്ലെങ്കിലും വിവാഹക്കാര്യം അങ്ങനെയല്ല. നാളെ മഹാബലിപുരത്തുവച്ച് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്‍റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്.

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ​ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

Nayanthara-Vignesh Shivan Wedding |സിനിമാ ലോകത്തെ 30 പേർക്ക് മാത്രം ക്ഷണം;  നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിന് എത്തുന്ന അതിഥികൾ - Page-8

താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News