കസ്തൂരി രംഗന്‍ കരട്(Kasturirangan Report) വിജ്ഞാപനം ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിക്കുമ്പോള്‍ മലയോര പ്രദേശങ്ങള്‍ ആശങ്കയിലാകുകയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 6 മാസം കൂടി നീട്ടിയേക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടും വിജ്ഞാപനം നീട്ടിയേക്കുമെന്ന സൂചനകളാണ് കേന്ദ്രം നല്‍കുന്നത്.
നിലവില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പഠിക്കാന്‍ മുന്‍ വനം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനായ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനകള്‍ തുടരുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല മേഖലകള്‍ നിര്‍ണയിച്ചു കൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് ഭൂപ്പേന്ദര്‍ യഥവ് ദീന്‍ കുര്യക്കോസ് എം പിയുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തമാക്കിയിരുന്നു.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി.മീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ മലയോരം ഏറെ ആശങ്ക പൂണ്ടിരിക്കെയാണ് കസ്തൂരി രംഗന്‍ കരട് വിജ്ഞാപനം വൈകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.