Apoorva-Bose; നടി അപൂർവ ബോസ് വിവാഹിതയാകുന്നു

നടി അപൂർവ ബോസ് വിവാഹിതയാകുന്നു. ധിമൻ തലപത്രയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൽറ്റന്റാണ്.

കൊച്ചി സ്വദേശിയായ അപൂര്‍വ മലര്‍വാടി ആർട്‌സ് ക്ലബ്‌, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി. പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.

ഇന്റര്‍നാഷനല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ നടി ജോലിക്കു പ്രവേശിച്ചത്. ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News