നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

വയനാട്(Wayanad) എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ മണി എന്ന മാണിക്യന്‍ (35) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മണ്ണിനടിയില്‍പ്പെട്ട കണിയാരം ആലക്കണ്ടി കെ പി പ്രമോദ് (46) എന്നയാളെ പരിക്കുകളോടെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകല്‍ പതിനൊന്നരടെയാണ് അപകടം.

മാനന്തവാടി അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണി മരിച്ചു. മണി പൂര്‍ണമായും പ്രമോദിന്റെ പകുതിയോളവും മണ്ണിനടിയിലായിരുന്നു. അര മണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും പുറത്തെടുക്കാനായത്. ചൊവ്വാഴ്ച ഈ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയിരുന്നു. യന്ത്രം ഉപയോഗിച്ചതിനാല്‍ ഈ മണ്ണ് മൊത്തമായി ഇളകി ബുധനാഴ്ച പണിക്കുവന്ന ഇരുവരുടെയും ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിരോധനം നിലനില്‍ക്കെയായിരുന്നു പ്രവൃത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രവൃത്തി നടത്തിയതിനെതിരെ റവന്യൂ വകുപ്പ് അന്വേക്ഷണം ആരംഭിച്ചു. പൊലീസും കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News