LDF Harthal : ബഫർ സോൺ വിധി: 10-ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ

ബഫർ സോൺ വിധിക്കെതിരെ  10-ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്.

കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യംഅതേസമയം ബഫർ സോൺ വിധിക്കെതിരെ 16ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫും ഹർത്താൽ നടത്തും. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി.

ഇത്തരം ഇഎസ്‍സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്‍സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.

വളരെ ചെറിയ ഭൂപ്രദേശമായ കേരളത്തിന്റെ വികസനത്തെ വരിഞ്ഞുമുറുക്കുന്ന  ഉത്തരവുകളാണ് രണ്ടാം  യുപിഎ സർക്കാർ കൊണ്ടുവന്നത്.  പരിസ്ഥിതി ലോലമേഖല (ഈഎസ്എ),  പരിസ്ഥിതി  ദുർബലപ്രദേശം,( ഇ എഫ്എൽ )  പരിസ്ഥിതി സംവേദക മേഖല (ഇ എസ്ഇസഡ്) , തീരപ്രദേശ പരിപാലനം( സിആർ ഇസഡ്)  എന്നീ  നാലുരീതികളിൽ പരിസ്ഥിതി കോട്ടകെട്ടി കേരളത്തെ ചുരുക്കിയെടുക്കുക എന്ന ഗൂഢനീക്കമാണ് നടത്തിയത്. ഇവയെല്ലാം  കഴിഞ്ഞാൽ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന സ്വതന്ത്രപ്രദേശം ചുരുക്കമാണ്.  സംസ്ഥാനത്തെ  17 വന്യജീവി സങ്കേതങ്ങളും അഞ്ച്‌ ദേശീയോദ്യാനങ്ങളുമുണ്ട്. ഇതിനുളളിലെ ഭൂപ്രദേശം മാത്രം 3213 ചതുരശ്രകിലോമീറ്റർ വരും. 3213 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ  ചുറ്റോടുചുറ്റും പത്ത്കിലോമീറ്റർ  ചുറ്റളവിലുളള പ്രദേശം വന്യജീവി സംരക്ഷണ നിയമത്തിൽ  തളച്ചിടാനാണ്  2011 ൽ ഉത്തരവിട്ടത്. എന്നാൽ, കേരളം ഉൾപ്പെടെയുളള സംസ്ഥാന സർക്കാരുകളുടെ  നിരന്തരമായ ഇടപെടലിൽ  ആണ് ബഫർസോൺ  പിന്നീട് ഒരു കിലോമീറ്ററായി ചുരുക്കിയത്.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരണം നടത്തിയ ഒന്നാം യുപിഎ സർക്കാരിൽ നിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടില്ല . രണ്ടാം യുപിഎ സർക്കാരാണ്  നിഷിപ്ത താൽപര്യങ്ങൾ മുൻനിർത്തി ഗൂഢ നീക്കങ്ങൾ നടത്തിയത്. കേരളത്തിലെ അഞ്ച്‌ ദേശീയ ഉദ്യാനങ്ങളിൽ നാല്‌ എണ്ണവും ജില്ലയിലാണ് സൈലന്റ് വാലി മാത്രമാണ് പാലക്കാട് ജില്ലയിലുളളത്.

ഇടുക്കിയിലെ പാമ്പാടുംചോല, ഇരവികുളം ആനമുടിചോല മതികെട്ടാൻ ചോല ദേശീയ ഉദ്യാനങ്ങൾ ഏറെക്കുറെ ചേർന്നു കിടക്കുന്നവയാണ് ഒരു കിലോമീറ്റർ  പരിസ്ഥിതിലോല  പ്രദേശം  ആകാശദൂരത്തിൽ കണക്കാക്കുമ്പോൾ  ദേശീയ ഉദ്യാനങ്ങൾ തമ്മിൽ കൂടിചേരുന്നുണ്ട്. തീവ്ര ജനവാസകേന്ദ്രമാണ് ഇവിടം. മറ്റ് വന്യജീവി സങ്കേതങ്ങളായ  പറമ്പികുളം, പെരിയാർ,  നെയ്യാർ, പീച്ചി,  വയനാട്, ഇടുക്കി, പേപ്പാറ,  തട്ടേക്കാട് ചെന്തുരുത്തി,  ചിന്നാർ, ചിമ്മിണി, ആറളം,  മംഗളവനം, കുറിഞ്ഞിമല, ചൂളന്തൂർ മലബാർ, കൊട്ടിയൂർ  തുടങ്ങിയവ സങ്കേതങ്ങൾക്കു ചുറ്റുമെല്ലാം  26 ഇന നിയന്ത്രണങ്ങൾ വരും  ആകെ 38863 ചതുരശ്ര കിലോമീറ്റർ  മാത്രമാണ് കേരളത്തിന്റെ ഭൂവിസ്തൃതി.  അതിൽ 3213 ചതുരശ്ര കിലോമീറ്റർവന്യജീവി സങ്കേതങ്ങൾ മാത്രം വരും .മറ്റ് വനങ്ങൾ വേറെയും.

നിക്ഷിപ്ത താൽപ്പര്യക്കാരായ പരിസ്ഥിതി സംഘടനകളുമായി  ഒത്തുകളിച്ച് ഗാഡ്ഗിൽ- കസ്തൂരിരംഗൻ,  ഉമ്മൻ വി  ഉമ്മൻ സമിതി റിപ്പോർട്ടുകൾ  വന്യജീവി സംരക്ഷണ നിയമം,പരിസ്ഥിതി ലോല പ്രദേശം എന്നിവ അടിച്ചേൽപ്പിച്ച്‌ മലയോര ജനതയെ വരിഞ്ഞുമുറുക്കി.  ഈ ജനവിരുദ്ധ ഉത്തരവുകൾ മറികടക്കാൻ  എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ശ്രമങ്ങളെ  യുഡിഎഫിന്റെ  18 എംപിമാരും ചേർന്ന് പാർലമെന്റിൽ  എതിർക്കുക എന്ന തന്ത്രമാണ്‌ കോൺഗ്രസ്‌ നേതൃത്വം പയറ്റുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News