കുട്ടിബാഗും തൊപ്പിയും വച്ച് ആടുജീവിതത്തിന്റെ സെറ്റിൽ ആലിയെത്തി: മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലെത്തിയ മകളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലാണ് പൃഥ്വിരാജ്. മാർച്ച് അവസാനമാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്കു പോയത്. 70 ദിവസത്തിനു ശേഷം ഡാഡയെ കാണാനായി ജോര്‍ദാനിലേക്കു പോകുന്ന മകളുടെ ചിത്രവും വിഡിയോയും കഴിഞ്ഞ ദിവസം സുപ്രിയയും പങ്കുവച്ചിരുന്നു. കുട്ടിബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി ആലി വിമാനത്തിൽ കയറാൻ പോകുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ പോസ്റ്റ് ചെയ്തത്. സുപ്രിയയും ആലിക്കൊപ്പമുണ്ടായിരുന്നു.

പൃഥ്വിരാജ് പങ്കുവച്ച ആലിയുടെ ചിത്രത്തിന് ഇഷ്ടമറിയിച്ചെത്തുന്നത് നിരവധിപ്പേരാണ്. ജോർദാനിൽ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

പൃഥ്വിരാജ് ‘ആടുജീവിതം’ സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ്‍ 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.

‘നജീബ്’ എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ ‘ആടുജീവിതം’ എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News