Sri Lanka: ഭരണഘടനാ ഭേദഗതി; ശ്രീലങ്കന്‍ മന്ത്രിസഭയില്‍ ഭിന്നത

പ്രസിഡന്റിന്റെ അമിതാധികാരം എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതി ശുപാര്‍ശയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് കരട് ശുപാര്‍ശ അടുത്തയാഴ്ചത്തെ പരിഗണിക്കാനായി മാറ്റി. പാര്‍ലമെന്റിന് പ്രസിഡന്റിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന പത്തൊമ്പതാം ഭേദഗതി ഗോതബായ രജപക്സെ(Gotabaya Rajapaksa) പ്രസിഡന്റായയുടന്‍ എടുത്തുകളഞ്ഞു. ഇതിനായി കൊണ്ടുവന്ന ’20 എ’ ഭേദഗതി റദ്ദാക്കുന്ന ഇരുപത്തൊന്നാം ഭേദഗതിയാണ് പരിഗണനയിലുള്ളത്.

രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ ഭരണഘടനാ ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാര്‍ടി (SLPP) അംഗങ്ങള്‍ തന്നെ എതിര്‍ത്തു.

ഇന്തോനേഷ്യന്‍ യാത്രയ്ക്കുള്ള വിലക്ക് നീക്കി സൗദി

സൗദി(Saudi) പൗരന്മാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള(Indonesia) യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കൊവിഡ്(covid) പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നായിരുന്നു രാജ്യത്തിന്റെ വിശദീകരണം. സൗദിയില്‍ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News