സിമ്പിൾ ആയി പൈനാപ്പിൾ അപ്പ്സൈഡ് ഡൗൺ കേക്ക് ഉണ്ടാക്കിയാലോ?

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് കേക്കുകൾ. പലർക്കും വെറൈറ്റി ആയിട്ടുള്ള കേക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അങ്ങനെ എല്ലാവരും കഴിക്കാൻ ഇഷ്ട്ടപെടുന്ന ഒന്നാണ്
പൈനാപ്പിൾ അപ്പ്സൈഡ് ഡൗൺ കേക്ക്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉണ്ടാകാൻ കഴിയുന്ന ഒന്നാണ് ഈ വിഭവം…

ആവശ്യമുള്ളവ

1.വെണ്ണ – അരക്കപ്പ്

പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

2.മുട്ട – മൂന്ന്

3.മൈദ – ഒരു കപ്പ്

4.പൈനാപ്പിൾ സ്ലൈസ് – ഒരു ടിൻ

5.ഗ്ലേസ്‍ഡ് ചെറി – പാകത്തിന്

6.വെണ്ണ – 40 ഗ്രാം

ബ്രൗൺ ഷുഗർ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800C ല്‍ ചൂടാക്കിയിടുക.

∙വെണ്ണയിൽ പഞ്ചസാര ചേർത്തു നന്നായി തേച്ചു മയപ്പെടുത്തുക.

∙ഇതിലേക്കു മുട്ട ഓരോന്നായി ചേർത്ത് അടിക്കുക.

∙ഇനി മൈദ അൽപാൽപം വീതം അടിച്ചു ചേർക്കുക.

∙പൈനാപ്പിൾ സ്ലൈസ് ടിന്നിൽ നിന്ന് ഊറ്റി, ഒരെണ്ണം ഒഴികെ ബാക്കി എല്ലാ സ്ലൈസും നടുവെ മുറിക്കുക. മുഴുവനെയും ഉപയോഗിക്കാം.

∙ഇതും ഗ്ലേസ്ഡ് ചെറിയും മയം പുരട്ടിയ, വട്ടത്തിലുള്ള ടിന്നിൽ നിരത്തുക.

∙വെണ്ണ ഉരുക്കി അതിൽ ബ്രൗൺ ഷുഗർ ചേർത്തിളക്കി ഉരുക്കി പൈനാപ്പിളിനു മുകളിൽ ഒഴിക്കുക.

∙ഇതിനു മുകളിൽ കേക്ക് മിശ്രിതം ഒഴിച്ച് അവ്ന്റെ നടുവിൽ വച്ചു 30–40 മിനിറ്റ് ബേക്ക് ചെയ്യുക.

∙ചൂടോടു കൂടിയോ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചോ വിളമ്പാം. വിളമ്പാൻ നേരം വലിയ കഷണങ്ങളാക്കി മുറിച്ച് ക്രീം അല്ലെങ്കിൽ ഐസ്ക്രീമിനൊപ്പം വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News