Muhammad Riyas: ശംഖുമുഖം ബീച്ചിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരും; മന്ത്രി മുഹമ്മദ് റിയാസ്

ശംഖുമുഖം ബീച്ചിനെ പഴയകാല പ്രതാപത്തിലേക്ക്തി രിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്ക് ടൂറിസം വകുപ്പ് തുടക്കം കുറിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ശംഖുമുഖം ബീച്ചിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബീച്ചിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി തുടക്കം കുറിച്ചു. ശംഖുമുഖം ബീച്ചിലെ സുനാമി പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ശംഖുമുഖം എക്‌സ്പ്രസ്സ് എന്ന ടോയ് ട്രെയിനിന്റെ ഉദ്ഘാടനവും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

തിരുവനന്തപുരം നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ശംഖുമുഖത്തിന് പുതിയ മുഖം നല്‍കുന്നത്. ബീച്ച് വികസനത്തിനായി പ്രത്യേകമായ മാസ്റ്റര്‍ പ്ലാനും വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിട്ടുണ്ട്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News