Sweet-corn-rice; ലഞ്ച് ബോക്സ് നിറയ്ക്കാൻ സ്പ്രിങ് കോൺ റൈസ് ആയാലോ

അമ്മമാർക്ക് ഏറെ ടെൻഷനുള്ള കാര്യങ്ങളിൽ ഒന്നാണ് കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്നുള്ളത്. ചിലർക്ക് ചില സമയ പരിമിതികൾ മൂലമോ മറ്റോ അക്കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ കഴിയാറില്ല. എന്നാൽ എല്ലാ കുട്ടികൾക്കും ഇഷ്ടപ്പടുന്ന ഉവായ്ക്ക് കഴിക്കാൻ പറ്റിയ വളരെ സിമ്പിൾ ആയ ഒരു ഡിഷ് ആണ് സ്പ്രിങ് കോൺ റൈസ് എന്നത്. രുചികരമായ ഈ വിഭവം എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ളവ

1.ബസ്മതി അരി വേവിച്ചത് – ഒരു കപ്പ്

2.എണ്ണ – പാകത്തിന്

3.സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

4.ചോളം വേവിച്ചത് – ഒരു കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

സൂപ്പ് ക്യൂബ് – രണ്ട്

5.കാരറ്റ് നീളത്തിൽ അരിഞ്ഞു വറുത്തത് – മുക്കാൽ കപ്പ്

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി, സവാളയും വെളുത്തുള്ളിയും വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിനുശേഷം ചോറും കാരറ്റ് വറുത്തതിന്റെ പകുതിയും ചേർത്തു മെല്ലേ ഇളക്കുക. ഉപ്പു ചേർത്തു വാങ്ങുക.

∙അൽപം സ്പ്രിങ് അണിയനും ബാക്കിയുള്ള കാരറ്റ് വറുത്തതും കൊണ്ട് അലങ്കരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here