Mask: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി DCGA

മാസ്‌ക്(Mask) ധരിക്കാത്തവരെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവധിക്കില്ലെന്ന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)(DGCA). കോവിഡ്(covid) കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ കര്‍ശന മാര്‍ഗനിര്‍ദ്ദേശം. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ എത്തുന്നവരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെയും നോ ഫ്‌ലൈ ലിസ്റ്റില്‍പ്പെടുത്തുമെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുന്‍പായി വിമാനത്തില്‍ നിന്നും പുറത്തിറക്കണമെന്നും വിമാനത്താവളത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News