Kochi: കൊച്ചിയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

എറണാകുളത്ത്(Ernakulam) കൊവിഡ്(Covid) കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനം വന്നാല്‍ കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീദേവി പറഞ്ഞു. കൊച്ചിയില്‍ പകര്‍ച്ച വ്യാധിയുംവര്‍ധിക്കുന്നുണ്ട്. നഗരസഭയിലെ പത്തോളം ഡിവിഷനുകളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

കൊവിഡ് ക്ലസ്റ്ററുകള്‍ ആയിട്ടില്ലെന്നും ചില പ്രദേശങ്ങളില്‍ നേരിയ വര്‍ധനയുണ്ടെന്നും ഡോ.ശ്രീദേവി പറഞ്ഞു. ഡെങ്കിക്ക് പുറമെ ലെപ്റ്റോസ്പൈറോസിസ്, ജലജന്യ രോഗങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ചില മരണങ്ങളും സംഭവിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകളുള്ളത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞ ദിവസം 622 പേര്‍ക്കാണ് ജില്ലയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കേസുകള്‍ ഗുരുതരമാകുന്ന സാഹചര്യം നിലവില്‍ ഇല്ല. മരണനിരക്കും കുറവാണ്. കൊവിഡ് പ്രോട്ടോകോള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോ.ശ്രീദേവി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News