Pathanamthitta; കൈക്കൂലിപ്പണവുമായി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻഡും വിജിലൻസ് പിടിയിൽ

കൈക്കൂലിപ്പണവുമായി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻഡും വിജിലൻസ് പിടിയിൽ. പത്തനംതിട്ട ചെറുകോൽ വില്ലേജ് ഓഫിസറേയും വില്ലേജ് അസിസ്റ്ററ്റൻ്റിനെയും 5000രൂപ കൈക്കൂലി വാങ്ങിയതിനു പിന്നാലെയാണ് വിജിലൻസ് പൂട്ടിയത്.

സ്ഥലം പോക്ക് വരവ് ചെയ്ത് രേഖയാക്കാനായി വയലത്തല സ്വദേശിയായ സ്ഥലം ഉടമ ഒരുമാസം മുൻപ് വില്ലേജ് അധികൃതരെ സമീപിച്ചിട്ടും പല തവണ തടസ്സങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. ഒടുവിൽ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് സ്ഥലമുടമ വിജിലൻസിനെ സമീപിച്ചത്. ഉദ്യോഗസ്ഥർ നിർദ്ദേശിച്ച പ്രകാരം രാവിലെ വില്ലേജ് ഓഫിസിലെത്തി പണം കൈമാറി. വില്ലേജ് ഓഫിസർ- അമ്പലപ്പുഴ കരുമാടി സ്വദേശി ‌എസ് രാജീവ്, വില്ലേജ് അസിസ്റ്റൻഡ് – തിരുവല്ല കുറ്റൂർ സ്വദേശി ജിനു തോമസ് എന്നിവരുടെ പക്കൽ നിന്നും വിജിലൻസ് സംഘം പണം കണ്ടെത്തി. തുടർന്ന് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

കൈക്കൂലിപ്പണം കണ്ടെടുക്കാൻ വില്ലേജ് ഓഫിസിലേക്ക് പാഞ്ഞെത്തിയ വിജിലൻസ് സംഘത്തെ കണ്ട് ഫിൽഡ് അസിസ്റ്റൻഡ് സുധീർ പുറത്തേയ്ക്ക് ഓടി. ഇയാൾ പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരൻ വിശദീകരിച്ചതായി വിജിലൻസ് വ്യക്തമാക്കി. എന്നാൽ, സുധീർ സ്ഥലത്ത് നിന്നും കടന്നതിന്റെ കാരണം അവ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News