ADVERTISEMENT
മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികളായ ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ തുടങ്ങിയവര്‍ വിശദമായി അന്വേഷണം നടത്തി യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്ന് മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്നും ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു.
സ്വപ്നയുടെ പിന്നാലെ പോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയ യു.ഡി.എഫും ബി.ജെ.പിയും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാതെ ബിരിയാണിയുടെ പിന്നാലെയാണ് പോകുന്നതെങ്കില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ജനം പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കം പൊട്ടില്ലന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സുതാര്യമാണെന്നും ആക്ഷേപങ്ങളിലൂടെ മുഖ്യമന്ത്രിയെ തളര്‍ത്താനാകില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. യു ഡി എഫും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നാടിന്റെ നന്മ ലക്ഷ്യമിട്ടുള്ളതല്ല ഇത്തരം ആക്ഷേപങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എല്ലാകാലത്തും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയത്. മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി സി ജോര്‍ജിന് കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.
സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹീം പറഞ്ഞിരുന്നു. സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണ്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായി എന്ന് സ്വപ്ന തന്നെ പറഞ്ഞിരുന്നു.
ഇന്നലെ കേട്ട സ്‌ക്രിപ്റ്റ് ആണ് നേരത്തെ കസ്റ്റംസ് പറയിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ ശമ്പളം പറ്റുന്ന തൊഴിലിന്റെ കൂറ് ആണ് സ്വര്‍ണ്ണക്കടത്തുകാരി കാട്ടിയതെന്നും സ്വപ്ന പറയുന്നത് പി സി ജോര്‍ജ്ജിനെ അറിയില്ലെന്നാണെന്നും എന്നാല്‍ അറിയാത്ത ആളുകള്‍ തമ്മില്‍ എങ്ങനെയാണ് നിരവധി വട്ടം ഫോണില്‍ ബന്ധപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.
എച്ച് ആര്‍ ഡി എസിന്റെ ഉടമസ്ഥര്‍ എല്ലാം ആര്‍എസ്എസ, ബിജെപി ബന്ധം ഉള്ളവരാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് എങ്ങനെ ആര്‍ എസ് എസ് ബന്ധം ഉള്ള സ്ഥാപനത്തില്‍ ജോലിലഭിച്ചുവെന്നും എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും എ എ റഹീം പറഞ്ഞു.
ആര്‍ എസ് എസ് സ്വപ്നയെ വിലക്കെടുത്തിരിക്കുകയാണ്. ആരോപണം ഉന്നയിക്കുന്നതിതാണ് സ്വപ്‌നയുടെ ജോലി. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപിയും സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.