PS Sarith; പി എസ് സരിത്തിനോട് 16ന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ്

ലൈഫ് മിഷന്‍ കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ പി എസ് സരിത്തിനോട് 16ന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ്. സരിത്തിനെ രണ്ടു മണിക്കൂറോളം വിജിലന്‍സ് ചോദ്യം ചെയ്തു. ഇതിനിടെ സരിത്തിനെ തട്ടിക്കൊട്ടുപോയതാണെന്ന് ആരോപിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രംഗത്തെത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു.

പാലക്കാട്ടെ എച്ച്ആര്‍ഡിഎസ് ഓഫിസിനുമുമ്പില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷ് ഓരോ മണിയ്ക്കൂര്‍ ഇടവിട്ട് മൂന്നു തവണ മാധ്യമങ്ങളെക്കണ്ടു. പതിനൊന്നുമണിയോടെയാണ് പി എസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുന്നയിച്ചത്. നാലംഗ സംഘം വെള്ള സ്വിഫ്റ്റ് കാറിലെത്തി തട്ടിക്കൊട്ടുപോയെന്ന് ക്ഷുഭിതയായി സ്വപ്‌ന പറഞ്ഞു

മണിക്കൂറുകള്‍ക്കകം ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനായി വിജിലന്‍സ് കസ്റ്റഡിയിലെടുത്തതാണെന്ന് വ്യക്തമായി. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നും 16-ന് വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കിയെന്നും സരിത് പറഞ്ഞു.

ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ചോദിച്ചില്ലെന്നും സരിത് പറഞ്ഞു. പിസി ജോര്‍ജിനെ നേരിട്ടറിയില്ലെന്ന് സ്വപ്‌ന ആദ്യം പറഞ്ഞെങ്കിലും പലതവണ താനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പിസി ജോര്‍ജും വ്യക്തമാക്കിയിരുന്നു. പിന്നാലെ പി സി ജോര്‍ജിനെ അറിയാമെന്ന് സ്വപ്‌ന തിരുത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News