ED; നാഷണൽ ഹെറാൾഡ് കേസ്; ഈമാസം 13ന് എല്ലാ കോണ്‍ഗ്രസ് എം.പിമാരും ദില്ലിയിലെത്തണം, AICC നിർദ്ദേശം

നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന ഈമാസം 13ന് എല്ലാ കോണ്‍ഗ്രസ് എം.പിമാരോടും ദില്ലിയിലേക്ക് എത്താന്‍ എ.ഐ.സി.സി നിര്‍ദ്ദേശം.

അന്ന് എ.ഐ.സി.സി ആസ്ഥാനത്ത് എല്ലാ എം.പിമാരും ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എട്ടാം തീയതിയാണ് സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. സോണിയാഗാന്ധിക്ക് കൊവിഡായതിനാൽ രാഹുല്‍ വിദേശയാത്രയിലും ആയതിനാല്‍ ചോദ്യം ചെയ്യല്‍ തിയതി നീട്ടുകയായിരുന്നു. ഡോക്ടര്‍മാര്‍ അനുവദിച്ചാലെ 13ന് സോണിയാഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാവുകയുള്ളു. അതേസമയം, 13ന് എ.ഐ.സിസി ഓഫീസില്‍ നിന്ന് എം.പിമാരുടെ സാന്നിധ്യത്തില്‍ രാഹുല്‍ ഇ.ഡി ഓഫീസിലേക്ക് പോകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നൽകിവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News