Mammootty; റോഷാക്കിന്റെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ (Rorschach) ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി. ‘മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യത്തിൽ വിഡിയോ പങ്കുവച്ചത്.സിനിമാ ലൊക്കേഷനിൽ താരത്തിന്റെ കൈകൊണ്ട് വിളമ്പുന്ന ബിരിയാണി കാത്തിരുന്ന എല്ലാവർക്കും ആവിപറക്കുന്ന ബിരിയാണി വിളമ്പുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി ബിരിയാണി ചെമ്പ് പൊട്ടിച്ചത്.

വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്‌ക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്‌ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോഷാക്ക്.

അതേസമയം, ആണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News