Sidhu Moose Wala; ഗായകൻ സിദ്ധു മൂസെ വാലയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

പഞ്ചാബ് ഗായകൻ സിദ്ധു മൂസെ വാല കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ദില്ലി പൊലീസ്. സിദ്ധു മൂസെ വാലയ്ക്ക് നേരെ വെടിയുതിർത്ത പ്രതിയെയാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നും മൻപ്രീതിനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കനേഡിയൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. മൂസെ വാലക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News