Train Time : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കൊങ്കണിൽ 10 മുതൽ തീവണ്ടികൾക്ക് പുതിയ സമയക്രമം

കൊങ്കൺ റെയിൽവെ വഴി സർവ്വീസ്‌ നടത്തുന്ന തീവണ്ടികളുടെ മൺസൂൺ സമയക്രമം വെള്ളിയാഴ്‌ച മുതൽ നിലവിൽ വരും. ഒക്‌ടോബർ 31 വരെയാണ്‌ പുതിയ ക്രമീകരണം. പുറപ്പെടുന്ന സ്‌റ്റേഷനിൽ നിന്ന്‌ ജൂൺ 10ന്‌ യാത്ര ആരംഭിക്കുന്ന തീവണ്ടികളുടെ സമയത്തിലാണ്‌ വ്യത്യാസമുണ്ടാകുക. ആഴ്‌ചയിൽ മൂന്ന്‌ ദിവസമുള്ള രാജധാനി എക്‌സ്‌പ്രസ്‌ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്ത്‌ നിന്ന്‌ പുതിയ സമയമായ ഉച്ചയ്‌ക്ക്‌ 2.40 നാണ്‌ പുറപ്പെടുക.

കൊല്ലം (3.34), ആലപ്പുഴ (4.58), എറാണാകുളം (6.30), ത്രീശൂർ (8.02) ഷൊർണൂർ (8.55), കോഴിക്കോട്‌ (10.17), കണ്ണൂർ (11.37), കാസർക്കോട്‌ (അടുത്ത ദിവസം പുലർച്ചെ 12.44), മംഗളൂരു ജംങ്ഷൻ (പുലർച്ചെ1.50) എന്നിങ്ങനെയാണ്‌ പുതിയ സമയം. തിരിച്ച്‌ ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 6.16ന്‌ നിസാമൂദ്ധീനിൽ നിന്ന്‌ പുറപ്പെടും. മംഗളൂരു ജംങ്ഷനിൽ (ഉച്ചയ്‌ക്ക്‌ 2.05), കാസർക്കോട്‌ (2.54), കണ്ണൂറ (4.12), കോഴിക്കോട്‌ (5.37), ഷൊർണൂർ ജംങ്ഷൻ (7.25), തൃശൂർ (8.07), ഏറണാകുളം (9.25), ആലപ്പുഴ (10.43), കൊല്ലം (അടുത്ത ദിവസം പുലർച്ചെ 12.23) , തിരുവനന്തപുരം 1.50 നും എത്തും.

ദിവസവും രാവിലെ 10.40ന്‌ ഏറാണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്ന മംഗള എക്‌സ്‌പ്രസ്‌ പ്രധാന സ്‌റ്റേഷനുകളിൽ എത്തുന്ന സമയം-തൃശൂർ (12.02), ഷൊർണൂർ (12.55), കോഴിക്കോട്‌ (2.42), കണ്ണൂർ (4.12), പയ്യന്നൂർ (4.49), കാഞ്ഞങ്ങാട്‌ (5.19), കാസർക്കോട്‌ (5.34) മംഗളൂരു ജംങ്ഷൻ (7 മണി), മഡ്‌ഗോവ (അടുത്ത ദിവസം പുലർപ്പെ 1.10) എന്നിങ്ങനെയാണ്‌ സമയ ക്രമം. തിരിച്ച്‌ നിസാമൂദ്ധീനിൽ നിന്ന്‌ പുലർച്ചെ 5.40 പുറപ്പെടും. മംഗളൂരു ജംങ്ഷൻ (രാത്രി 11.40), കാർക്കോട്‌ (അടുത്ത ദിവസം പുലർച്ചെ 12.33), പയ്യന്നൂർ (1.24), കണ്ണൂർ(2.07), കോഴിക്കോട്‌ (3.32), ഷൊർണൂർ (രാവിലെ 6.05), തൃശൂർ (7.22) ,എറാണാകുളം(10.25).

തിരുവനന്തപുരം– ലോകമാന്യ തിലക്‌ നേത്രാവതി എക്‌സ്‌പ്രസ്‌ ദിവസവും രാവിലെ 9.15 ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ യാത്ര ആരംഭിക്കും. ഏറാണാകുളം ജംങ്ഷൻ (ഉച്ചയ്‌ക്ക്‌ 1.25) തൃശൂർ(2.47), ഷൊർണൂർ (3.45), കോഴിക്കോട്‌ (5.12), കണ്ണൂർ (6.42), പയ്യന്നൂർ (7.14), കാഞ്ഞങ്ങാട്‌ (7.48), കാസർക്കോട്‌ (8.08) എന്നിങ്ങനെയാണ്‌ സമയക്രമം. കൊങ്കൺ മേഖലയിൽ മണ്ണിടിച്ചൽ സാധ്യതയുള്ളത്‌ കാരണം വേഗനിയന്ത്രണം ആവശ്യമായതിനാലാണ്‌ സമയ ക്രമീകരണം. 33 തീവണ്ടികളുടെ സമയത്തിൽ മാറ്റം വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News