Eldhose : പ്രശസ്ത പക്ഷിനിരീക്ഷകന്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി

പ്രശസ്ത പക്ഷിനിരീക്ഷകന്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി. പക്ഷി എല്‍ദോസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഗവേഷകനും കൂടിയായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ മൃതദേഹം ഭൂതത്താന്‍കെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്.

ഇന്നലെ ചൊവ്വെ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതു പ്രാകാരം പൊലീസ്, എല്‍ദോസിനെ കാണ്മാനില്ലാത്തതിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

കോതമംഗലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പ് കണ്ട് നാട്ടുകാര്‍ നല്‍കിയ കീരീടമാണ് പേരിനൊപ്പമുള്ള’ പക്ഷി ‘ എന്ന പേര്.

വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തില്‍ സജീവമായിരുന്നു. ആകാശവാണി കൃഷി പാഠം പരമ്പരകളില്‍ വിജയിച്ചു കൃഷി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൂടെ അഖിലേന്ത്യ പര്യടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News