Pink Police: പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ലഹരി വിൽപനക്കാരി ആക്രമിച്ചു

ആലുവയിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ ലഹരി വിൽപനക്കാരി അക്രമിച്ചു. അക്രമണത്തിൽ സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥയായ പി.എം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

നഗരത്തിലെ ശിശുഭവൻ കുട്ടികൾക്ക് ലഹരിമരുന്ന് ലഭിക്കുന്നുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥരെയാണ് ലഹരി വിൽപനക്കാരിയെന്ന് സംശയിക്കുന്ന സ്ത്രീ അക്രമിച്ചത്.ഇവർ ആലുവ നഗരത്തിലുള്ള അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്നുവെന്ന പരാതിയാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് ഈ പ്രദേശം വനിതാ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ സീമയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കൺട്രോൾ റൂമിന് കീഴിൽ പിങ്ക് പോലീസ് സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.എം നിഷ, സ്നേഹലത എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രി കവലയിൽ ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരെ ലഹരി മരുന്ന് വിൽപനക്കാരി അക്രമിച്ചത്.

സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ കൂടുതൽ പോലീസെത്തിയാണ് കീഴടക്കിയത്.റോഡിൽ തെറിച്ച് വീണ ഉദ്യോഗസ്ഥ പി.എം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. സ്കൂളിലേക്കു പോകുമ്പോൾ അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ലഹരിമരുന്ന് നൽകി ഇതിന്‍റെ കണ്ണികളാക്കാനുള്ള ലഹരിമരുന്ന് മാഫിയയുടെ ശ്രമമാണിതെന്നും സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here