Chennithala : ട്രാന്‍സ്ഗ്രിഡ് അഴിമതി; ചെന്നിത്തലയുടെ പരാതി ലോകായുക്ത തള്ളി

ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ രമേശ് ചെന്നിത്തലയുടെ പരാതി ലോകായുക്ത തള്ളി. ട്രാന്‍സ് ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ നല്‍കിയ പരാതിയാണ് തള്ളിയത്.

ട്രാന്‍സ് ഗ്രിഡ്മായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുതാര്യമായാണ് നടന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ വാദം കേട്ടതിനുശേഷം ലോകായുക്ത ചെന്നിത്തലയുടെ പരാതി തള്ളിയത്.

സര്‍ക്കാരിനെതിരെ പ്രധാന പ്രചാരണ ആയുധമായാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉപയോഗിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും മാധ്യമങ്ങളുടെ സഹായത്തോടെ വലിയ പ്രചാരണവും നടന്നു.

എന്നാല്‍ അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്ന് തെളിയിക്കുന്നതാണ് പരാതി തള്ളിയ ലോകായുക്തയുടെ നടപടിയിലൂടെ തെളിയുന്നത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗുരുതരമായ ആരോപണങ്ങളായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത്.

250 കോടിയുടെ അഴിമതി ആരോപണം ആയിരുന്നു പ്രതിപക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയിരുന്നത്. ഇതാണ് വസ്തുതകള്‍ പരിശോധിച്ച് ലോകയുക്ത തള്ളി കളഞ്ഞത്. കേസില്‍ കെഎസ്ഇബി നോഡല്‍ ഓഫീസര്‍ പി ആര്‍ പോള്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here