Kannur; കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ആക്രമണം; രണ്ട് RSS പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ രണ്ട് ആർ എസ് എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കുറുവ സ്വദേശി പ്രസാദ്,തോട്ടട സ്വദേശി കെ വി വിജേഷ് എന്നിവരാണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങളിൽ നിന്നും മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞ പോലീസ് ഒളിവിൽ കഴിയുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

ക്ഷേത്രത്തിൽ കയറി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ഇതോടെ അഞ്ച് പേർ അറസ്റ്റിലായി.ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങൾ പരിശേധിച്ച പോലീസ് മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.അക്രമി സംഘത്തിൽ പതിനഞ്ചോളം പേരാണ് ഉണ്ടായിരുന്നത്.ആസൂത്രിതമായാണ് ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരൻ ഷിബിനെ മർദ്ദിച്ചത്.കീഴ്ത്തള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള ആർ എസ് എസ് പ്രവർത്തകരാണ് സംഘം ചേർന്ന് ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്.

ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.ക്ഷേത്രഭരണം ജനകീയ കമ്മിറ്റി ഏറ്റെടുത്തതിന് പിന്നാലെ തുടർച്ചയായ പ്രകോപനങ്ങളാണ് ആർ എസ് എസ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇതിനൊട്ടുവിലാണ് ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തിയത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിനിടെയായിരുന്നു ആർ എസ് എസ് ആക്രമണം.ആരാധനാലയത്തിൽ അക്രമത്തിന്റെയും കലാപത്തിന്റെയും കേന്ദ്രമാക്കുന്ന ആർ എസ് എസ്സിനെതിരെ പ്രതിഷേധം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here