Pocso accused; മലപ്പുറം പോക്സോ കേസ് പ്രതി കെ വി ശശികുമാറിന് ജാമ്യം

മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം .

രണ്ടു പോക്സോ കേസുകളിൽ ഉൾപ്പെടെ ആറു കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത് . അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നായിരുന്നു പൂർവ്വ വിദ്യാർത്ഥിനികളുടെ പരാതി .

മുൻ അധ്യാപകനായ കെ വി ശശികുമാറിനെതിരെ പൂർവ വിദ്യാർഥികൾ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്. 2012 നും 2013 നും ഇടയിൽ ശശികുമാറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്നായിരുന്നു പരാതി . കൂടാതെ മറ്റു നാലു പീഡന പരാതികളും വിദ്യാർത്ഥികൾ നൽകിയിരുന്നു. ഈ 6 കേസുകളിലും പ്രതിക്ക് ജാമ്യം ലഭിച്ചു. പോക്സോ കേസുകളിൽ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയും , മറ്റ് നാല് പീഡന കേസുകളിൽ പെരിന്തൽമണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത് .പരാതി ഉയർന്നതോടെ ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ആറ്‌ കേസുകളിലും ജാമ്യം ലഭിച്ചതോടെ ഉടൻ ജയിൽ മോചിതനാകും . മുൻ നഗരസഭാ അംഗം കൂടിയാണ് ശശികുമാർ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News