GR Anil; കേന്ദ്രമന്ത്രിക്കെതിരെ മന്ത്രി ജി ആർ അനിൽ; ഭക്ഷ്യധാന്യ വിതരണത്തിൽ കേരളം വീഴ്ച്ച വരുത്തിയിട്ടില്ല

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ വ്യാജ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യധാന്യ വിതരണത്തില്‍ കേരളം വീ‍ഴ്ച്ച വരുത്തിയിട്ടില്ല. ചെല്ലമ്മ എന്ന കാര്‍ഡുടമക്ക് ലഭിക്കാന്‍ അര്‍ഹതയുളളത് 15 കിലോ ധാന്യങ്ങള്‍ മാത്രം . കേന്ദ്ര മന്ത്രിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

ക‍ഴിഞ്ഞ ദിവസം രാഷ്ടീയ പ്രചണത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിനെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ആലുവയിലെ ചെല്ലമ്മ എന്ന കാര്‍ഡ് ഉടമക്ക് 30 കിലോ ധാന്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നിട്ടും അവര്‍ക്ക് അത് ലഭിച്ചില്ലെന്നും ഇത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിന്‍റെ പാളിച്ചയാണെന്നും ആരോപിച്ചിരുന്നു. മാതൃഭൂമി, മനോരമ എന്നീ പത്രങ്ങള്‍ വലിയ വാര്‍ത്തയായി ഇത് പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സപ്ലെ ഓഫീസറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര മന്ത്രി ആരോപിച്ച ചെല്ലമ്മ ആലുവാ താലൂക്കിലെ എ ആര്‍ ഡി 284 നമ്പര്‍ റേഷന്‍ കടയിലെ 1736144658 എന്ന നമ്പര്‍ കാര്‍ഡ് ഉടമയാണ് ഇവര്‍ പി എച്ച് എച്ച് അഥവാ ചുവപ്പ് റേഷന്‍ കാര്‍ഡിന്‍റെ ഉടമയാണ് . ഇവര്‍ക്ക് പ്രതിമാസം 4 കിലോ അരിക്കും ഒരു കിലോ ഗോതമ്പിനും ആണ് അര്‍ഹതയുളളത്. മൂന്ന് കുടുംമ്പാംഗങ്ങള്‍ ഉളള ഇൗ വീട്ടില്‍ 15 കിലോ ധാന്യത്തിനാണ് നിയമപരമായ അവകാശം ഉളളത്. ക‍ഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ച മന്ത്രി ഇവര്‍ വാങ്ങിയ റേഷന്‍ ധാന്യങ്ങളുടെ വിശദാംശങ്ങളും പുറത്ത് വിട്ടു

മണ്ണെണ്ണക്ക് പിന്നാലെ കേരളത്തിന് ലഭിക്കേണ്ട ഗോതമ്പിന്‍റെ അളവിലും കേന്ദ്രം കുറവ് വരുത്തിയിരിക്കുകയാണ് .എന്നാല്‍ 19 എംപിമാരുളള യുഡിഎഫ് ഇതിനെതിരെ മിണ്ടുന്നില്ലെന്നും മന്ത്രി ആക്ഷേപം ഉന്നയിച്ചു.മന്ത്രിയുടെ വിശദീകരണത്തോടെ കേന്ദ്രമന്ത്രി വസ്തുതതകള്‍ പഠിക്കാതെയാണ് കേരളത്തിനെതിരെ തെറ്റിധരിപ്പിക്കും വിധത്തില്‍ ആക്ഷേപം ഉന്നയിച്ചതെന്ന് വ്യക്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News