ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,240 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 32,498 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 2,701 പുതിയ കൊവിഡ് കേസുകളാണ് റിപ്പാേർട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 1,765 രോഗികൾ മുംബൈയിൽ നിന്നുള്ളവരാണ്.
ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 1,881 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,242 പേർ മുബൈയിൽ നിന്നുള്ളവരാണ്. ഈ കണക്ക് തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണ്. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച ബി എ അഞ്ച് വേരിയന്റിന്റെ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്.
93 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 5,000ത്തിന് മുകളിലാവുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,31,90,282 ആയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.