Forensic-Examination; സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് കണ്ടെത്തൽ ലൈഫ് മിഷൻ ഇടപാടിലെ കാര്യങ്ങളിലുള്ള വ്യക്ത്ത എന്നിവ അറിയാനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി, ഭാര്യ, മകൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ, സി എം രവീന്ദ്രൻ, കെ ടി ജലീൽ എംഎൽഎ എന്നിവർക്ക്‌ പങ്കുണ്ടെന്നും ഇക്കാര്യങ്ങൾ രഹസ്യമൊഴിയായി നൽകിയെന്നുമായിരുന്നു ദൃശ്യമാധ്യമങ്ങൾക്ക്‌ മുന്നിൽ കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ആരോപണം. ഇതിന് തൊട്ടുപിന്നാലെയാണ് സ്വപ്നയുടെ സഹായിയും സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്.

അതേസമയം, കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.എഡിജിപി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഉച്ചയോടെ നിലവിൽ വരും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here