Swapna; സ്വപ്നയുടെ ബിരുദം; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാളെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷിന് സ്പെയ്സ് പാർക്കില്‍ നിയമനം നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പഞ്ചാബ് സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. പ‍ഞ്ചാബ് സ്വദേശിയായ സച്ചിൻദാസാണ് സ്വപ്നക്ക് വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിലെടുക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു.

സ്പെയിസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം ലഭിച്ചത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേ‍ഴ്സിന്‍റെ കരാര്‍ കമ്പനിയായ വിഷന്‍ ടെക് മുഖാന്തിരമായിരുന്നു. സ്വപ്നക്ക് നിയമനം ലഭിച്ചത് ഇവിടെ ഹാജരാക്കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് മുഖാന്തിരമായിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമായി സ്വപ്നക്ക് നിര്‍മ്മിച്ച് നല്‍കിയത് പ‍ഞ്ചാബ് സ്വദേശിയായ സച്ചിൻദാസാണ്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് കണ്‍റ്റോൾമെൻറ് പൊലീസ് നല്‍കുന്ന സൂചന.

മുംബൈയിലെ ബാബാ സാഹിബ് അംബേദ്കക്കർ സർവ്വകലാശായില്‍ നിന്നും ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിൽ നിയമനം നേടിയത്. എയര്‍ ഇന്ത്യ സാറ്റസ് കേസില്‍ മുന്‍ ജീവനക്കാരനെതിരെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ സ്വപ്ന സുരേഷ് അടക്കം പത്ത് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിനിടെ ഇന്നലെ വിജിലന്‍സ് പിടികൂടിയ ലൈഫ് മിഷന്‍ കേസിലെ പ്രതി സരിത്തിന്‍റെ ഫോണ്‍ വിജിലന്‍സ് സംഘം ഫോറന്‍സിക്ക് പരിശോധനക്ക് അയക്കും. പിടിച്ചെടുത്ത ഫോണ്‍ ഉടന്‍ തന്നെ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന്‍റെ തിരുവനന്തപുരത്തെ അന്വേഷണ സംഘത്തിന് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News