
എന്‍ തങ്കമേ എന്ന് സംബോധന ചെയ്ത് നയന്‍സിന് കുറിപ്പെഴുതി വിക്കി(Vignesh Shivan). തങ്ങളുടെ (Wedding)വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് (Nayanthara)നയന്‍താരയ്ക്കായി വിഘ്‌നേഷ് ശിവന്‍ കുറിപ്പെഴുതിയത്; ഇതിനോടകം തന്നെ കുറിപ്പ് വൈറലായി കഴിഞ്ഞു.”ദൈവത്തോടും പ്രപഞ്ചത്തോടും ജീവിതത്തില്‍ കടന്നുവന്ന ഓരോരുത്തരോടും നന്ദി പറയുന്നു. ആകസ്മികമായ ഓരോ നല്ല നിമിഷവും അനുഗ്രഹങ്ങളും അപ്രതീക്ഷിത സമാഗമങ്ങളും ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി. എല്ലാത്തിനും ഞാന്‍ എന്റെ പ്രിയപ്പെട്ടവളോട്, നയന്‍താരയോട് നന്ദി പറയുന്നു. തങ്കമേ വിവാഹമണ്ഡപത്തിലേക്ക് വധുവായി നീ എത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണ്.- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
തെന്നിന്ത്യയിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയജോടിയാണ് നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും. 6 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡിതാന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്. മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക എന്നാണ് വിവരം.
അതേസമയം ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കില്ല. വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ഇരുവരും ശനിയാഴ്ച മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹച്ചടങ്ങുകള്‍ സംവിധായകന്‍ ഗൗതം മേനോന്റെ മേല്‍നോട്ടത്തില്‍ ചിത്രീക്കരിക്കുമെന്ന് സൂചനയുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് നേടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here