രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്, കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വൈകിട്ട് മൂന്നിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഭരണഘടനയുടെ 62-ാം അനുച്ഛേദപ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കും മുമ്പ് പുതിയ തെരഞ്ഞെടുപ്പു നടത്തണം.

കഴിഞ്ഞ തവണ 2017 ജൂലൈ പതിനേഴിനായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജുലൈ ഇരുപതിന് വിജയിയെ പ്രഖ്യാപിച്ചു. ലോ്ക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News