PC George; സ്വപ്നയെ വലിയ പരിചയമില്ല; മലക്കം മറിഞ്ഞ് പി സി ജോർജ്

മലക്കം മറിഞ്ഞ് പിസി ജോർജ്. സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമില്ലെന്നും , അധികം തവണ ഫോണിൽ സംസാരിച്ചിട്ടില്ലെന്നു പിസി ജോർജ്. ഇന്നലെ സ്വപ്നക്കായി നിയമപോരാട്ടം നടത്താൻ ആലോചിച്ചിരുന്നും നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നു എന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ജോർജിനെതിരായ ഗൂഢാലോചന കേസ് എടുത്തു കൂടിയാണ്
ഈ മലക്കം മറിച്ചിൽ.

സ്വപ്ന സുരേഷുമായി അടുത്ത് ബന്ധമില്ലെന്നാണ് പി സി ജോർജ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇന്നലെ സ്വപ്നയ്ക്ക് നിയമസഹായം ഒരുക്കാൻ തീരുമാനിച്ചിരുന്നുവെന്നും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ജോർജ് പറഞ്ഞത്.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയുടെ പിന്നിലെ ഗൂഢാലോചന ഇന്നലെ തന്നെ പുറത്തു വന്നിരുന്നു. ജോർജിനും സ്വപ്നയ്ക്കുമെതിരെ ഗൂഢാലോചനക്കുറ്റം പോലീസ് ചുമത്തുകയും ചെയ്തു.
ഇതോടെയാണ് പി സി ജോർജ് മലക്കം മറിച്ചിൽ . 15 തവണ ഫോൺ വിളിച്ചപ്പോളും സ്വപനയെ ഫോണിൽ കിട്ടിയിരുന്നില്ല എന്ന പി സി ജോർജ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പതിവുപോലെ നിലപാടുകളിൽ ഇത്തവണയും പിസി ജോർജ് ഉറച്ച് നിൽക്കുന്നില്ല.സ്വപ്ന സുരേഷിന് അഭയം നൽകിയ സംഘ് പരിവാർ അനുകൂല എൻ. ജി .ഒ യുമായി ജോർജിന് അടുത്ത ബന്ധമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here