നീ ഇങ്ങട് വാ, എന്നോട് പറ എന്താ പ്രശ്‌നമെന്ന്‌; എല്ലാം മ്മക്ക് ശരിയാക്കാം; പെണ്‍കുട്ടിയെ മരണമുഖത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മലമുകളില്‍ ആത്മഹത്യഭീഷണിയുമായി നിലയുറപ്പിച്ച ആദിവാസി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി രക്ഷിച്ച് അടിമാലി എസ്. ഐ. ഇടുക്കി അടിമാലിക്ക് സമീപത്തെ ആദിവാസി ഊരിന്റെ സമീപത്തെ മലമുകളിലായിരുന്നു സംഭവം. പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കിയിരുന്ന കാമുകന്‍ പിന്‍മാറി മറ്റൊരു ബന്ധം ആരംഭിച്ചതില്‍ മനം നൊന്താണ് യുവതി ആത്മഹത്യയ്ക്കായി ഇറങ്ങി തിരിച്ചത്.

അടിമാലിക്കടുത്ത് കുതിരയള ആദിവാസികുടിക്ക് സമീപമുള്ള കൂറ്റന്‍മലമുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന 27 വയസുകാരി യുവതിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് സുരക്ഷിതമായി താഴെ എത്തിച്ചത്.

സ്നേഹിച്ചിരുന്ന യുവാവുമായി ഉണ്ടായ പിണക്കത്തിലാണ് താന്‍ ആത്മഹത്യക്ക് മുതിര്‍ന്നതെന്നും അയാളുടെ മുന്നില്‍ ജീവിതം അവസാനിപ്പിക്കുന്നതിനാണ് കാത്തിരുന്നതെന്നും പെണ്‍കുട്ടി എസ്.ഐ യെ ധരിപ്പിച്ചു. കുറച്ചുനേരം പാറപ്പുറത്തിരുന്ന് ഇരുവരും സംസാരിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ എസ്.ഐ, എല്ലാപ്രശ്നവും പരിഹരിക്കാമെന്ന് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. തുടര്‍ന്നാണ് പാറക്കെട്ടില്‍ നിന്നും പെണ്‍കുട്ടി താഴെയിറങ്ങാന്‍ തയ്യാറായത്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയാണ് പോലീസ് മടക്കി അയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here