
(Nayans-Vikki)നയന്‍സ്-വിക്കി വിവാഹ ദിനത്തില്‍ 18000 കുട്ടികള്‍ ഭക്ഷണം നല്‍കും. (Tamilnadu)തമിഴ്നാട്ടില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് വിവാഹ ദിനമായ ഇന്ന് ഇരുവരും ഉച്ചഭക്ഷണം നല്‍കുക. നിരവധി പേരാണ് താരങ്ങളുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മഹാബലിപുരത്തെ ഹോട്ടലില്‍ വച്ച് ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷ് ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
രജനീകാന്ത്,ഷാരൂഖ് ഖാന്‍, കാര്‍ത്തി… നയന്‍സ്-വിക്കി വിവാഹത്തിന് പങ്കെടുക്കാനെത്തിയത് വന്‍താരനിര
വര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്ക് അന്ത്യംക്കുറിച്ചുകൊണ്ട് തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയും ഇന്ന് വിവാഹിതരാവുകയാണ്. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചാണ് വിവാഹം നടക്കുന്നത്. വിവാഹചടങ്ങില്‍ പങ്കെടുക്കാനായി തെന്നിന്ത്യയിലെയും ബോളിവുഡിലെയും വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. വിവാഹത്തിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരങ്ങളുടെയും ചിത്രങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
വിവാഹവേദിയിലേക്ക് രജനീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായിട്ടുണ്ട്. സംവിധായകന്‍ ആറ്റ്‌ലീ വിവാഹത്തിനെത്തിയ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ആറ്റ്‌ലിയുടെ പുതിയ ചിത്രമായ ജവാനില്‍ ഷാരൂഖും നയന്‍സുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. വിവാഹചടങ്ങില്‍ നിര്‍മാതാവ് ബോണി കപൂറും പങ്കെടുക്കാനെത്തിയിട്ടുണ്ട്. നവദമ്പതികളായ നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും അനുഗ്രഹിക്കാന്‍ കോളിവുഡ് താരങ്ങളായ രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി, ആര്‍ ശരത് കുമാര്‍, വസന്ത് രവി, സംവിധായകന്‍ മണിരത്‌നം എന്നിവര്‍ മഹാബലിപുരത്തെ വേദിയിലെത്തി. കാജല്‍ അഗര്‍വാള്‍, റെബ മോണിക്ക എന്നിവരുള്‍പ്പെടെയുള്ളവര്‍ നയന്‍സിനും വിക്കിക്കും വിവാഹാശംസകള്‍ നേര്‍ന്നു. അതേസമയം വിവാഹവേദിക്ക് സമീപം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിവാഹ കാര്‍ഡിനൊപ്പം പാസ് കോഡും ഉണ്ടായിരിക്കണം. വിവാഹവേദിയിലെ ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചടങ്ങില്‍ അനുവദനീയമല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here