കേരളത്തില്‍ ഇഡി വന്നാല്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം, കേന്ദ്രത്തില്‍ രാഹുലിനെ ഇഡി ചോദ്യം ചെയ്താല്‍ പകപ്പോക്കല്‍; ഇരട്ടത്താപ്പുമായി കോണ്‍ഗ്രസ്

കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേത് ഇരട്ടത്താപ്പ്.. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി കോണ്ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്നാണ് ദേശീയ നിലപാട്.. എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ ബിജെപിക്ക് ഒപ്പം കൂടി എന്‍ഫോഴ്സ്മെന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്റേത്..

നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയോടും, രാഹുല്‍ ഗാന്ധിയോടും നേരിട്ട് ഹാജരാകനാണ് എന്‍ഫോഴ്സ്മെന്റ് നിര്‍ദേശം നല്‍കിയത്. ഈ മാസം 13ന് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റിന് മുന്നിലേക്കെത്തുമ്പോള്‍ രാഹുലിനെ എല്ലാ കോണ്ഗ്രസ് എംപിമാരും പ്രതിഷേധ റാലിയുമായി അനുഗമിക്കും. മോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നാണ് കോണ്‌ഗ്രെസിന്റെ ദേശീയ നിലപാട്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായ പി ചിതംബരത്തിനെതിരെ കേസെടുത്തു.

കാര്‍ത്തി ചിദംബരം, കര്‍ണാടകയിലെ നേതാവ് ഡി ശിവകുമാര്‍,തുടങ്ങി ഒട്ടനവധി കോണ്ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ചുമത്തിയ കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് കോണ്ഗ്രസ് നിലപാട്.. ഇത് വ്യക്തമാക്കി കഴിഞ്ഞ ഡിസംബറില്‍ സോണിയ ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനമാണിത്.

എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപിക്കൊപ്പം അനുകൂലിക്കുന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്..സ്വര്‍ണ്ണക്കടത് കേസിലടക്കം ഒന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലേങ്കിലും ദേശീയ നിലപാടിന് കടകവിരുദ്ധമായി ഇ ഡിയെ പിന്തുണക്കുകയാണ് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം. അതേ സമയം ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഒരു നേതാക്കളും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുമില്ല. കേന്ദ്ര ഏജന്‌സികള്‍ക്കെതിരെ നില്‍പാടെടുക്കുന്ന ദേശീയ നേതാക്കള്‍ കേരളത്തില്‍ മാത്രം എങ്ങനെ എന്‍ഫോഴ്സ്മെന്റിനെ അനുകൂലിക്കുമെന്നതാണ് ഇവരുടെ ആശയക്കുഴപ്പം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here