ലീവെടുത്ത് വോട്ടുചെയ്യാതെ മുങ്ങരുത്; വോട്ട് ചെയ്യാത്തവരെ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെടുപ്പ് ദിവസം അവധിയെടുത്തിട്ടും വോട്ട് ചെയ്യാത്ത സര്‍ക്കാര്-സ്വകാര്യ ജീവനക്കാരെ കണ്ടെത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇവരെ കണ്ടെത്തി വോട്ടവകാശം വിനിയോഗിക്കേണ്ടതിനെ കുറിച്ച് ബോധവത്കരണം നടത്താനാണ് തീരുമാനം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മീഷന്‍ കത്തയക്കും

ജനപ്രാതിനിധ്യ നിയമത്തിലെ 136 ബി വകുപ്പ് പ്രകാരം വോട്ട് രേഖപ്പെടുത്തുന്നതിന് എല്ലാ മേഖലകളിലെയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി അനുവദിക്കണം. രാജ്യത്തെ ഓരോ പൗരന്റേയും അവകാശമാണ് വോട്ട്. എന്നാല്‍ വോട്ടെടുപ്പ് ദിനങ്ങളില്‍ അവധിയെടുക്കുന്ന പല സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വോട്ടുചെയ്യാത്ത സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇവരെ കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മീഷന്‍ കത്തയക്കും.

വോട്ടുചെയ്യാതെ മാറി നിന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ല. പകരം ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും ഇവര്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എന്തുകൊണ്ട് വോട്ടുചെയ്യണം. വോട്ടവകാശം നിര്‍വ്വഹിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങികാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News