Recipe:തേങ്ങയില്ലാത്ത ഈസി അയല മീന്‍ കറി

ചോറിനും കപ്പപ്പുഴുക്കിനുമെല്ലാം ഒപ്പം നല്ല രസമായി കൂട്ടാവുന്ന ഒരു ഈസി അയല മീന്‍കറി വച്ചാലോ? ഈ മീന്‍കറി തയാറാക്കാന്‍ വേണ്ടത് നല്ല നാടന്‍ അയലയാണ്. മുളകുപൊടിയുടെ എരിവ് അനുസരിച്ച് അളവ് ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. ചാറു നീട്ടിയെടുക്കുന്ന രീതിയാണ് ഇഷ്ടമെങ്കില്‍ കാശ്മീരി മുളകുപൊടി ഉപയോഗിക്കാം.

ആവശ്യമായ ചേരുവകള്‍

അയല- 1കിലോ

സവാള-2

ഇഞ്ചി-ഒരു കഷ്ണം

വെളുത്തുള്ളി-6,7

കാശ്മീരി മുളക് പൊടി- രണ്ടര ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി-അരസ്പൂണ്‍

വാളന്‍ പുളി-കുറച്ച്

ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ- 2, 3സ്പൂണ്‍

കറിവേപ്പില- കുറച്ച്

തയാറാക്കുന്ന വിധം

മീന്‍ കഴുകി മുറിച്ചു വൃത്തിയാക്കുക. സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ തീരെ കനം കുറച്ച് മുറിക്കുക. ഒരു മണ്‍ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ഒരു പാത്രത്തില്‍ മുളക് പൊടി കുറച്ച് വെള്ളം ഒഴിച്ച് കട്ടിയായി കലക്കി വഴറ്റിയതില്‍ ചേര്‍ത്ത് നല്ലോണം വഴറ്റുക. ശേഷം പുളി പിഴിഞ്ഞത് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് വേവിക്കുക. സവാള വെന്തു തുടങ്ങുമ്പോള്‍ മീന്‍ ചേര്‍ത്ത് വേവിക്കുക ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക. അവസാനം കുറച്ച് കറിവേപ്പില ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് മിക്‌സ് ചെയ്യുക.

കാശ്മീരി മുളക് പൊടി ഉപയോഗിച്ചാണ് ഈ മീന്‍ കറി തയാറാക്കിയത്. സാധാരണ മുളക് പൊടി ആണെങ്കില്‍ എരിവ് നോക്കി ചേര്‍ക്കുക. കുടംപുളി വേണമെങ്കിലും ചേര്‍ക്കാം. പച്ചമുളക് ചെറിയ ഉള്ളി എന്നിവ വേണമെങ്കിലും ചേര്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here