യുപി രജിസ്‌ട്രേഷനില്‍ വരുന്നയാളെ ആരു പറഞ്ഞു വിട്ടതാണെന്ന് നമുക്ക് അറിയാമല്ലോ; കെ ടി ജലീല്‍

എന്തിനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നതെന്ന് കെ ടി ജലീല്‍. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്നും അതുകൊണ്ട് സ്വര്‍ണക്കടത്ത് കേസിലെ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ സ്വപ്ന സുരേഷിനെ സമീപിച്ച സംഭവവും അന്വേഷിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു. താന്‍ നേരത്തെ കൊടുത്ത കേസിന്റെ പരിധിയില്‍ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്തിനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി ഇങ്ങനെ കാലിട്ടടിക്കുന്നത്. എല്ലാ കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതല്ലേ നല്ലത്. യുപി രജിസ്‌ട്രേഷനുള്ള വണ്ടിയില്‍, കേരളത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താന്‍ വരുന്നു എങ്കില്‍ അത് ഏത് പാര്‍ട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്ന് നമുക്ക് അറിയാലോ? അതിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. താന്‍ കൊടുത്ത കേസിന്റെ പരിധിയില്‍ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെത്താന്‍ സാധിക്കില്ല. ഇ.ഡിയെ ഉപയോഗിച്ച് ആര്‍എസ്എസും ബിജെപിയും പല ആളുകളെ നിശ്ശബ്ദമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here