സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിവിധ ജില്ലകളിൽ നടത്തിയ മാർച്ചുകൾ അക്രമാസക്തമായി.
ഒരിടവേളയ്ക്ക് ശേഷം സ്വർണക്കടത്ത് കേസിലെ പ്രതി നടത്തിയ ആരോപണത്തിൽ തലസ്ഥാന നഗരിയിലെ ഭരണസിരാകേന്ദ്രം സമര പോരാട്ടങ്ങൾക്ക് വേദിയായി.
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തലസ്ഥാനത്തെ കലാപ ഭൂമിയാക്കി.പൊലീസ് മൂന്ന് വട്ടം ജലപീരങ്കി പ്രയോഗിച്ചു.
മഹിളാ കോൺഗ്രസ് പ്രവർത്തകർ ബിരിയാണി ചെമ്പും സ്വർണക്കട്ടികളുടെ മാതൃകയും കയ്യിലേന്തിക്കൊണ്ടാണ് സമരത്തിന് എത്തിയത്.തൃശൂർ, കോഴിക്കോട്, നഗരങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.
തൃശൂരിൽ യുവമോർച്ച പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് പരുക്കേറ്റു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.