മുഖത്ത് മുറിവുമായെത്തിയ കുരങ്ങ് ഡോക്ടറെ കാണാന്‍ രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍

ശരീരത്തില്‍ ആകമാനം ഉണ്ടായ മുറിവിന് വേദനയോടെ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം. സസരം പ്രദേശത്തുള്ള ഡോ. എസ്.എം. അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കൈയില്‍ ഒരു കുഞ്ഞുമായി ശനിയാഴ്ച ഉച്ചയോടെ കുരങ്ങ് എത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയില്‍ കാത്തിരിക്കുന്ന കുരങ്ങിനെ കണ്ട് ആളുകള്‍ക്ക് വിശ്വസിക്കാനായില്ല. നിരവധി പേര്‍ കുരങ്ങിനെ കാണാന്‍ വേണ്ടി തിങ്ങിക്കൂടി.

കുരങ്ങിന്റെ മുഖം കണ്ടപ്പോള്‍ തന്നെ മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് മുഖത്ത് മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. ഈ സമയത്തൊക്കെ കുരങ്ങ് ക്ഷമയോടെ ഇരിക്കുകയായിരുന്നു എന്ന് ഡോ. അഹമ്മദ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here